ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മക്കായി യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ പുരസ്‌കാരം നല്‍കുന്നു

151

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മയ്ക്ക് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ പുരസ്‌കാരം നല്‍കുന്നു. യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിദ്യാഭ്യാസം പുരസ്‌കാരം നല്‍കുന്നത്. ജൂണ്‍ 15 ശനിയാഴ്ച രാവിലെ 9.30ന് കുന്നംകുളം രാജീവ് ഗാന്ധി ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ 7306729254, 8111904603 വിളിച്ചു രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.