എസ്.എസ്.കെയുടെ കളിയങ്കണം പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പ്രീ-പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് കായികോത്സവം സംഘടിപ്പിച്ചു. പ്രധാനദ്ധ്യാപിക കെ.എസുജിനി ദീപശിഖയ്ക്ക് തിരികൊളുത്തി. പി.ടി.എ പ്രസിഡന്റ് പി.ടി. സുശാന്ത് ദീപശിഖ പ്രയാണത്തിന് നേതൃത്വം നല്‍കി. എം.പി.ടി.എ അംഗം പ്രവീണ, ജിന്‍സി , സ്വാതി എന്നിവര്‍ പങ്കെടുത്തു.തുടര്‍ന്ന് വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് പ്രീ -പ്രൈമറി കുട്ടികള്‍ക്ക് കോണ്‍വെക്കേഷന്‍ നടത്തി.



