ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; 54-കാരന് ജീവപര്യന്തം കഠിനതടവും പിഴയും

7 വയസ്സായ പെണ്‍കുട്ടിയെ പീഡിപ്പിച്ച 54കാരന് ജീവപര്യന്തം കഠിനതടവും, 1,51,000 രൂപ പിഴയും ശിക്ഷ. പാവറട്ടി തച്ചേരില്‍ വീട്ടില്‍ വര്‍ഗീസ് മകന്‍ ലോറന്‍സ് ബാബുവിനെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.പിഴ അടക്കാത്ത പക്ഷം 10 മാസം കൂടി അധിക തടവ് അനുഭവിക്കണം.പ്രോസിക്യൂഷന് വേണ്ടി 23 സാക്ഷികളെ വിസ്തരിക്കുകയും , 35 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സിജു മുട്ടത്ത്, അഡ്വ.സി. നിഷ എന്നിവര്‍ ഹാജരായി.

ADVERTISEMENT