33 C
Kunnamkulam
Thursday, October 8, 2026
Home Bureaus Erumapetty അക്ഷരലോകത്തേക്ക് ആദ്യ ചുവട് വെച്ച കുരുന്നുകള്‍ക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി

അക്ഷരലോകത്തേക്ക് ആദ്യ ചുവട് വെച്ച കുരുന്നുകള്‍ക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി

59

 

അക്ഷരലോകത്തേക്ക് ആദ്യ ചുവട് വെച്ച കുരുന്നുകള്‍ക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി പഴവൂര്‍ നജ്മുല്‍ ഹുദാ മദ്‌റസ & ഇലാഹിയ ജുമാ മസ്ജിദ് കമ്മിറ്റി. ഫത്‌ഹേ മുബാറക് എന്ന പ്രോഗ്രാം പഴവൂര്‍ മഹല്ല് പ്രസിഡണ്ട് പി.വൈ.അബുസാലി അധ്യക്ഷനായ ചടങ്ങ് മഹല്ല് ഖത്തീബ് എസ്.എം.കെ. തങ്ങള്‍ അല്‍ മുഖൈബിലി പുതിയ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. മഹല്ല് സെക്രട്ടറി പി.വി. സുലൈമാന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ഹംസ മുസ്ലിയാര്‍, ഹാമിദ് രിള ഷാമില്‍ ഇര്‍ഫാനി,ഗഗ സിയാദ്, ഇബ്രാഹിം പഴവൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!