28.3 C
Kunnamkulam
Thursday, August 20, 2026
Home Bureaus Erumapetty എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയില്‍ ഓശാന ഞായര്‍ ആചരിച്ചു

എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയില്‍ ഓശാന ഞായര്‍ ആചരിച്ചു

25

 

എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയില്‍ പ്രത്യേകം നടന്ന ഓശാന തിരുകര്‍മങ്ങള്‍ക്ക് വികാരി ഫാ. ജോഷി ആളൂര്‍, സഹ വികാരി ഫ. സന്റിയോ എലുവത്തിങ്കല്‍ എന്നിവര്‍ കാര്‍മീകാരായി.
പ്രത്യേക ഓശാന തിരുകര്‍മങ്ങള്‍ എരുമപ്പെട്ടി സെന്റ് ജോസഫ് കപ്പേളയില്‍ ആരംഭിക്കുകയും തുടര്‍ന്ന് ഇടവക ജനങ്ങള്‍ പള്ളിയിലേക്ക് പ്രദിക്ഷണമായി കുരുത്തോലകളുമായി ഓശാന ഗീതങ്ങള്‍ പാടികൊണ്ട് വരികയും, പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. സഹ വികാരി ഫാ. സാന്റിയോ എലുവത്തിങ്കല്‍ ഓശാനയുടെ സന്ദേശം നല്‍കി
കെ. സി. വൈ. എം സംഘടനയുടെ നേതൃത്വത്തില്‍ പ്രത്യേകം നിശ്ചല ദൃശ്യവും ഉണ്ടായിരുന്നു. കൈക്കാരന്മാരായ കെ. എ. രാജു, എം. കെ. ജോഷി, ജോയ് ആന്റണി, കെ. എ. ബേബി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!