31.6 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam ഡി-സേഫ് പദ്ധതിക്ക് കുന്നംകുളത്ത് തുടക്കമായി

ഡി-സേഫ് പദ്ധതിക്ക് കുന്നംകുളത്ത് തുടക്കമായി

54

ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ദന്തല്‍ ക്ലിനിക്കുകളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന ഡി-സേഫ് പദ്ധതിക്ക് കുന്നംകുളത്ത് തുടക്കമായി. ഐ.ഡി.എ കുന്നംകുളം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ദയ റോയല്‍ ഹോസ്പിറ്റലുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. സി.ഡി.എച്ച് കണ്‍വീനര്‍ ഡോ. സോന, ദയ റോയല്‍ ഹോസ്പിറ്റലിലെ സീനിയര്‍ ഡോക്ടര്‍ ഗ്രഗറി, ഡോ. ശ്രുതി, ഡോ. അനുഷ, ഡോ. അന്‍ഫാസ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!