27 C
Kunnamkulam
Thursday, July 16, 2026
Home Bureaus Erumapetty നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് അപകടം; യുവാവിന് പരിക്ക്

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് അപകടം; യുവാവിന് പരിക്ക്

നിയന്ത്രണം വിട്ട ബൈക്ക് മരത്തില്‍ ഇടിച്ചു കയറി 20 വയസ്സുകാരന് പരിക്ക്. ഇരുചക്രവാഹന യാത്രികനായ വെള്ളറക്കാട് പള്ളിയത്ത്പടിക്കല്‍ വീട്ടില്‍ അഭിജിത്തിനാണ് പരിക്കേറ്റത്. വടക്കാഞ്ചേരി കുന്നംകുളം റോഡില്‍ കാഞ്ഞിരക്കോട് തോട്ടുപാലം കല്യാണ മണ്ഡപത്തിന് സമീപമാണ് സംഭവം. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മരത്തിലിടിച്ച് കയറി റോഡരികില്‍ മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തലക്ക് പരിക്ക് പറ്റിയ യുവാവിനെ വടക്കാഞ്ചേരി ആക്ട്‌സ് പ്രവര്‍ത്തകരുടെ ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

ADVERTISEMENT
error: Content is protected !!