27.5 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk ഹോർമുസ് കടലിടുക്ക് കടന്ന രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക്, ആദ്യത്തേത് ഇന്ന് മുംബൈയിലെത്തും

ഹോർമുസ് കടലിടുക്ക് കടന്ന രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക്, ആദ്യത്തേത് ഇന്ന് മുംബൈയിലെത്തും

65

പശ്ചിമേഷ്യ യുദ്ധ കലുഷിതമായിരിക്കെ ഹോർമുസ് കടലിടുക്ക് കടന്ന രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക്.അതിലൊന്ന് ഇന്ന് മുംബൈ തീരത്തും. മറ്റൊരു കപ്പൽ നാളെ മംഗളൂരു തീരത്തും എത്തും. ഇറാന്റെ അനുമതി ലഭിച്ചതോടെയാണ് രണ്ട് കപ്പലുകൾക്ക് അനുമതി ലഭിച്ചത്. ഏകദേശം 94,000 ടൺ എൽപിജിയാണ് ഈ രണ്ട് കപ്പലുകളിലുമായുള്ളത്. ഗൾഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകൾക്കും ഉടൻ ഹോർമുസ് കടക്കാൻ അനുവാദം ലഭിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

നിലവിൽ രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമം ഇല്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും ഉറപ്പുനൽകി. യുദ്ധ സാഹചര്യം കണക്കിലെടുത്ത് ചിലയിടങ്ങളിൽ പരിഭ്രാന്തി മൂലം ഇന്ധനം ശേഖരിച്ചുവയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വിശദീകരണം. ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ അറിയിച്ചു. കൂടാതെ, ഇറക്കുമതി തടസ്സപ്പെടുന്നത് മൂലം രാജ്യത്ത് രാസവള പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും കേന്ദ്രം വ്യക്തമാക്കി.

 

ADVERTISEMENT
error: Content is protected !!