24.8 C
Kunnamkulam
Thursday, July 16, 2026
Home CCTV Desk സ്വര്‍ണവില; ഇന്നലത്തെ ആഘാതം ഇന്നും തുടരുന്നു; വില ഇന്നും ഉയര്‍ന്നുതന്നെ

സ്വര്‍ണവില; ഇന്നലത്തെ ആഘാതം ഇന്നും തുടരുന്നു; വില ഇന്നും ഉയര്‍ന്നുതന്നെ

2025 ന്റെ അവസാനമെത്തിയപ്പോള്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനവ് സാധാരണക്കാരുള്‍പ്പടെയുള്ളവര്‍ക്ക് വെല്ലുവിളിയായിരുന്നു. എന്നാല്‍ 2026 എത്തിയപ്പോഴേക്കും സ്വര്‍ണവില റെക്കോര്‍ഡ് ഉയരങ്ങള്‍ താണ്ടുകയും പിന്നീട് കുത്തനെ ഇടിയുകയും ചെയ്തു. ഇത് ലോഹത്തിന് അനുകൂലമായിരുന്ന സമീപകാല പ്രവണതകളെ മാറ്റിയെഴുതുന്ന കാര്യമാണ്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന റഷ്യ-യുക്രെയിന്‍ യുദ്ധവും പടിഞ്ഞാറന്‍ ഏഷ്യയിലെ സംഘര്‍ഷങ്ങളും ഉള്‍പ്പെടെയുള്ള ഭൗമ രാഷ്ട്രീയ അരക്ഷിതാവസ്ഥ സ്വര്‍ണവിപണിയെ സ്വാധീനിച്ചിട്ടുണ്ട്.

 

എന്നാല്‍ സമീപ കാലത്തുണ്ടായിരിക്കുന്ന ഇടിവ് താഴ്ന്ന വിലയില്‍ സ്വര്‍ണം വാങ്ങാനുളള അവസരങ്ങള്‍ നല്‍കുമെങ്കിലും സ്വര്‍ണത്തിന്റെ സമീപ ഭാവി പണപ്പെരുപ്പം, പണ ലഭ്യത, സെന്‍ട്രല്‍ ബാങ്ക് നയം എന്നിവയെ ആശ്രയിച്ചിരിക്കും. എണ്ണവില ഉയര്‍ന്നുനില്‍ക്കുകയാണെങ്കില്‍ സെന്‍ട്രല്‍ ബാങ്കുകള്‍ പണ ലഭ്യതയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സാധ്യതയുണ്ട്.

ഇന്നത്തെ സ്വര്‍ണവില

 

കേരളത്തില്‍ ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,09,480 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 13,685 രൂപയും. 18 കാരറ്റ് സ്വര്‍ണത്തിന് 89,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11,245 രൂപയും. അതുപോലെ തന്നെ 14 കാരറ്റ് സ്വര്‍ണത്തിന് പവന് 70,080 രൂപയും ഗ്രാമിന് 8,760രൂപയും, 9 കാരറ്റ് സ്വര്‍ണത്തിന് പവന് 45,200 രൂപയുമാണ് ഇന്നത്തെ വിപണി വില.

എന്നാല്‍ വെള്ളി വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമായിരുന്ന വെള്ളവില ഇന്ന് ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായി കൂടിയിട്ടുണ്ട്. ഇന്നലെ മാത്രം മൂന്ന് തവണയാണ് സ്വര്‍ണവില മാറിമറിഞ്ഞത്. രാവിലെ കുറഞ്ഞുനിന്ന വില ഉച്ചയ്ക്ക് ശേഷം രണ്ട് തവണ വര്‍ധിച്ചിരുന്നു. 1,09,480 രൂപയിലാണ് ഇന്നലെ ഒടുവില്‍ വ്യാപാരം നടന്നത്.

മാര്‍ച്ച് മാസത്തെ സ്വര്‍ണവില

 

  • മാര്‍ച്ച് 1 രാവിലെ – 1,24,520
    ഉച്ചയ്ക്ക് ശേഷം – 1,25,040
  • മാര്‍ച്ച് 2 – 1,25,040
  • മാര്‍ച്ച് 3 – രാവിലെ 1,24,680
    ഉച്ചയ്ക്ക് ശേഷം – 1,22,920
  • മാര്‍ച്ച് 4 – 1,20640
  • മാര്‍ച്ച് 5 – രാവിലെ 1,19,920
    ഉച്ചയ്ക്ക് ശേഷം – 1,19,440
  • മാര്‍ച്ച് 6 – 1,18,880
  • മാര്‍ച്ച് 7 – 1,20,000
  • മാര്‍ച്ച് 8 – 1,18,560
  • മാര്‍ച്ച് 9 – 1,19,080
  • മാര്‍ച്ച് 10 – 1,19,080
  • മാര്‍ച്ച് 11 – രാവിലെ 1,19,760
    ഉച്ചയ്ക്ക് ശേഷം -1,19,320
  • മാര്‍ച്ച് 12 – 1,18,960
  • മാര്‍ച്ച് 13 – രാവിലെ 1,18,240
    ഉച്ചയ്ക്ക് ശേഷം – 1,17,840
  • മാര്‍ച്ച് 14 – 1,17,080
  • മാര്‍ച്ച് 16 -രാവിലെ 1,16,720
    ഉച്ചയ്ക്ക് ശേഷം -1,15,440
  • മാര്‍ച്ച് 17 – രാവിലെ 1,16,320
    ഉച്ചയ്ക്ക് ശേഷം – 1,15,920
  • മാര്‍ച്ച് 18 – 1,15,440
  • മാര്‍ച്ച് 19 – രാവിലെ 1,13,400
    ഉച്ചയ്ക്ക് ശേഷം 1,11,400
    വൈകുന്നേരം -1,10,200
  • മാര്‍ച്ച് 20 – 1,09,240
  • മാര്‍ച്ച് 22 – 1,07,040
  • മാര്‍ച്ച് 23 -രാവിലെ 1,02,680
    ഉച്ചയ്ക്ക് -99,480
    വൈകുന്നേരം(രണ്ട് തവണ)-
    1,01,080, 1,05,080
  • മാര്‍ച്ച് 24 – രാവിലെ 1,02,920
    ഉച്ചയ്ക്ക് ശേഷം -1,04,800
  • മാര്‍ച്ച് 25 – രാവിലെ 1,07,560
    ഉച്ചയ്ക്ക് ശേഷം -1,08,200
  • മാര്‍ച്ച് 26 -രാവിലെ 107720
    ഉച്ചയ്ക്ക് ശേഷം – 1,06,000
  • മാര്‍ച്ച് 27 -രാവിലെ -1,06 120
    വൈകുന്നേരം – 1,06,760
  • മാര്‍ച്ച് 29 -1,08,600
  • മാര്‍ച്ച് 30 – രാവിലെ -1,08,000
    ഉച്ചയ്ക്ക് ശേഷം – 1,08,720
    വൈകിട്ട് -1,09,480
ADVERTISEMENT
error: Content is protected !!