27.5 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk ബസേലിയന്‍ സ്റ്റാര്‍സ് 2k26; കിന്റര്‍ഗാര്‍ട്ടന്‍ ഗ്രാജുവേഷന്‍ സെറിമണി സംഘടിപ്പിച്ചു

ബസേലിയന്‍ സ്റ്റാര്‍സ് 2k26; കിന്റര്‍ഗാര്‍ട്ടന്‍ ഗ്രാജുവേഷന്‍ സെറിമണി സംഘടിപ്പിച്ചു

29

പഴഞ്ഞി മാര്‍ ബാസേലിയോസ് സ്‌കൂളില്‍ കിന്റര്‍ഗാര്‍ട്ടന്‍ ഗ്രാജുവേഷന്‍ സെറിമണി ‘ ബസേലിയന്‍ സ്റ്റാര്‍സ് 2k 26 സംഘടിപ്പിച്ചു. 2025 – 2026 അദ്ധ്യയന വര്‍ഷത്തില്‍ കിന്റെര്‍ഗാര്‍ട്ടന്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ക്യാപ്പിങ് സെറിമണിയും സ്‌കൂള്‍ മാനേജറും സെന്റ് മേരീസ് കത്തീഡ്രല്‍ ഇടവക വികാരിയുമായ ഫാ ജോണ്‍ ഐസക്ക് നിര്‍വഹിച്ചു.എം ഡി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ റെജി മോന്‍ ഗ്രാജുവേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജീബ്ലസ് ജോര്‍ജ്, സ്റ്റാഫ് സെക്രട്ടറി ഫെമി വര്‍ഗ്ഗീസ്, ജിന്‍സി പി ജോസ്, നിസ വര്‍ഗീസ്, കെ ജി കോര്‍ഡിനേറ്റര്‍ ഷിന്റു ഷിജു, മറീന ബിജു എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ ഷാനിബ റസാഖ്, വിന്ധ്യ രാജേഷ്, സ്വാതി എന്നിവര്‍ നേതൃത്വം നല്‍കി. കെ ജി വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ADVERTISEMENT
error: Content is protected !!