ആണ്‍കുട്ടിയ്ക്ക് പീഡനം ; ആനപാപ്പാന് 33 വര്‍ഷം തടവും, 85000 രൂപ പിഴയും ശിക്ഷ. അക്കിക്കാവ് രാരുവളപ്പില്‍ കുഞ്ഞിപ്പ മകന്‍ നിഷാദിനെയാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജ് എസ്.ലിഷ ശിക്ഷിച്ചത്. 2025 ഏപ്രില്‍ 14, മെയ് 4 എന്നീ തിയ്യതികളിലായിരുന്നു പീഡനം. കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിപിഒ ജിന്‍സി ,കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഡി. വൈശാഖ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്‌പെക്ടര്‍ ആയിരുന്ന യു.കെ ഷാജഹാന്‍ ആണ് പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് കെ.എസ്.ബിനോയ്.അഡ്വക്കേറ്റ് ടി.വി. ചിത്ര എന്നിവര്‍ ഹാജരായി മിനിമോള്‍ പ്രോസിക്യൂഷനെ സഹായിച്ചു.



