26 C
Kunnamkulam
Thursday, July 16, 2026
Home Bureaus Kechery വനിത പാര്‍ലിമെന്റ് സംഘടിപ്പിച്ചു

വനിത പാര്‍ലിമെന്റ് സംഘടിപ്പിച്ചു

മണലൂര്‍ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി പ്രൊഫ സി.രവീന്ദ്രനാഥിന്റെ തിരത്തെടുപ്പ് വിജയത്തിനായി ഇടത് മഹിള സംഘടനകളുടെ നേതൃത്വത്തില്‍ വനിത പാര്‍ലിമെന്റ് സംഘടിപ്പിച്ചു. പാവറട്ടിയില്‍ നടന്ന വനിത പാര്‍ലമെന്റ് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയംഗം കെ എസ് സലീഖ ഉദ്ഘാടനം ചെയ്തു. സീത ഗണേഷ് അധ്യക്ഷയായി. ഇടത് മഹിള സംഘടന നേതാക്കളായ ഗീത ഭരതന്‍, ഷീജ രാജീവ്, ഷിമി ഗോപി, പ്രീതി സുരേഷ്, എന്‍ കെ പ്രീതി, കെ കെ പ്രസന്നകുമാരി, സിജി മോഹന്‍ദാസ്, ലതി വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണലൂരില്‍ ഇടതുപക്ഷത്തിന്റെ വിജയത്തിനായി മഹിള പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ ഇറങ്ങുന്നതിന് തീരുമാനിച്ചു.

 

ADVERTISEMENT
error: Content is protected !!