30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu പഴഞ്ഞിയിൽ ബൈക്ക് മറിഞ്ഞ് ചിറക്കൽ സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്ക്.

പഴഞ്ഞിയിൽ ബൈക്ക് മറിഞ്ഞ് ചിറക്കൽ സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്ക്.

125

പഴഞ്ഞി പെട്രോൾ പമ്പിന് മുൻപിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ചിറക്കൽ സ്വദേശികളായ ശ്രീനാഥ് (18), അഖിൽ (18) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് വൈകിട്ട് 6:15-ഓടെയായിരുന്നു അപകടം സംഭവിച്ചത്.
പഴഞ്ഞി ഭാഗത്തുനിന്നും ചിറക്കലിലേക്ക് പോവുകയായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിന് മുൻപിലേക്ക് പെട്ടെന്ന് മറ്റൊരു വാഹനം വന്നതാണ് അപകടത്തിന് കാരണമായത്. ഈ വാഹനത്തെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റ ഇരുവർക്കും തലയ്ക്കും കൈകൾക്കും പരിക്കുണ്ട്. ഉടൻ തന്നെ കുന്നംകുളം അഷറഫ് കൂട്ടായ്മ ആംബുലൻസ് പ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ബൈക്കിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും മേഖലയിൽ അൽപ്പനേരം ഗതാഗത തടസ്സം നേരിടുകയും ചെയ്തു. കുന്നംകുളം പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!