എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയില്‍ പെസഹ തിരുനാള്‍ ആചരിച്ചു. വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും പുതിയ ഉടമ്പടിയുടെ പൗരോഹിത്യം സ്ഥാപിച്ചതിന്റെയും കരുണാര്‍ദ്ര സ്നേഹത്തിന്റെയും മാതൃകയായി ഈശോ തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെയും ഓര്‍മ്മ പുതുക്കി കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി. തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. ജോഷി ആളൂര്‍, സഹ വികാരി ഫാ. സാന്റിയോ എലുവത്തിങ്കല്‍ എന്നിവര്‍ കാര്‍മീകരായി. പള്ളിയിലെ വിവിധ സംഘടനകളില്‍ നിന്നുള്ള 12 പേരുടെ കാലുകള്‍ കഴുകികൊണ്ട് വികാരി ഫാ ജോഷി ആളൂര്‍ ഈശോയുടെ മാതൃക ആവര്‍ത്തിച്ചു. ഒരു ദിവസം മുഴുവന്‍ ദിവ്യ കാരുണ്യ ആരാധനയും, വൈകുന്നേരം പൊതു ആരാധനയും അപ്പം മുറിക്കല്‍ ശുശ്രുഷയും ഉണ്ടായിരിക്കും. കൈകാരന്മാരായ കെ.എ. രാജു, എം.കെ. ജോഷി, ജോയ് ആന്റണി, കെ.എ. ബേബി പ്രതിനിധി യോഗം സെക്രട്ടറി എം.ഡി.ജോജി, ബ്രദര്‍ തോമസ് പാലാപുളിക്കല് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.



