പുന്നയൂര്‍ അകലാട് പിക്കപ്പ് വാനിന് പിറകില്‍ സ്കൂട്ടറിടിച്ച് അപകടം: യുവാവിന് പരിക്ക്. വ്യാഴാഴ്ച പുലര്‍ച്ചെ, ചാവക്കാട് പൊന്നാനി ദേശീയപാത അകലാട് മൊയ്തീന് പള്ളി പാലത്തിന് മുകളില്‍ വെച്ചായിരുന്നു അപകടം. സ്കൂട്ടര്‍ യാത്രികന് വടക്കേകാട് സ്വദേശി 38 വയസ്സുള്ള വടക്കൂട്ട് നൗഫലിനാണ് പരിക്കേറ്റത്. ഇയാളെ അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



