മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ പെസഹാ ആചരിച്ചു. യേശു തന്റെ ശിഷ്യരുടെ കാല്‍കഴുകി ചുംബിച്ചതിന്റെ സ്മരണയില്‍ ഇടവകയിലെ തെരഞ്ഞെടുത്ത 75 വയസ്സു കഴിഞ്ഞ 12 പേരുടെ കാല് കഴുകല്‍ ശുശ്രൂഷയുമുണ്ടായി. തിരുകര്‍മ്മങ്ങള്‍ക്കിടെ വികാരി ഫാ ഫ്രാന്‍സിസ് ആളൂര്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ കാല് കഴുകി ചുംബിച്ചു. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ കുടുംബകൂട്ടായ്മകളും ഭക്തസംഘടനകളും നേതൃത്വം നല്കുന്ന പൊതു ആരാധനയും തുടര്‍ന്ന് സാന്തോം യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പെസഹാ ദൃശ്യാവിഷ്ക്കാരവുമുണ്ടാകും. ക്രിസ്തുശിഷ്യര്ക്കൊപ്പം ഭക്ഷണം പങ്കിട്ട് കഴിച്ചതിന്റെ ഓര്‍മ്മ പുതുക്കി വീടുകളില്‍ പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷയുമുണ്ടായി. ഫൊറോന വികാരി ഫാ. ഫ്രാന്‍സീസ് ആളൂര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികനായി. കൈക്കാരന്മാരായ ഷാജ് കെ സൈമണ്‍, സി.കെ. ജോയ്, എം.ജെ.ജോഷി, സി.ടി. സ്പാര്‍ട്ടക്സ് എന്നിവര്‍ നേതൃത്വം നല്കി.



