ഗുരുവായൂര്‍ ദേവസ്വം സത്രം സര്പ്പക്കാവില് പ്രതിഷ്ഠാദിനം ആഘോഷിച്ചു. പാതിരാക്കുന്നത് കുളപ്പുറം മനയില്‍ നീലകണ്ഠന് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ സര്‍പ്പപൂജ, നാഗക്കളം, സര്‍പ്പബലി എന്നിവ നടന്നു. ശ്രീകൃഷ്ണപുരം സതീശന്റെ നേതൃത്വത്തില്‍ പുള്ളുവന്‍ പാട്ട്, കൃഷ്ണകുമാര്‍ വാര്യരുടെ അഷ്ടപദി, ശശിമാരാരുടെ ഇടക്ക വാദനം എന്നിവയും ഉണ്ടായിരുന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ ദക്ഷിണ നല്കി. പ്രസാദവിതരണവും ഉണ്ടായിരുന്നു.



