32.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തില്‍ സംസ്ഥാന ഭരണം നേടും: ഇ.ടി.മുഹമ്മദ് ബഷീര്‍

യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തില്‍ സംസ്ഥാന ഭരണം നേടും: ഇ.ടി.മുഹമ്മദ് ബഷീര്‍

121

യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തില്‍ സംസ്ഥാന ഭരണം നേടുമെന്നും സര്‍വ്വ മേഖലയിലുമുള്ള ജനങ്ങളുടെ ക്ഷേമമാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നും മുസ്ലിംലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. യുഡിഎഫ് കുന്നംകുളം മണ്ഡലം സ്ഥാനാര്‍ഥി പിടി അജയ് മോഹന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യുഡിഎഫ് കടങ്ങോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഗഫൂര്‍ കടങ്ങോട്, എം.എസ്.ബഷീര്‍, കെ.സി.മൊയ്തുട്ടി, കല്യാണി.എസ്.നായര്‍, വിഷയകുമാര്‍, ഒ.എസ്.വാസുദേവന്‍, എം.പി.സിജോ, രഞ്ജു താരു, അക്ബര്‍ അലി, ഉമ്മര്‍ കടങ്ങോട്, സത്താര്‍ ആദൂര്‍, കെ.സി.ഹംസ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!