30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Velur ഗ്രാമ പ്രദക്ഷിണ ജാഥയ്ക്ക് കരിയന്നൂര്‍ ശിവ വിഷ്ണു ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി

ഗ്രാമ പ്രദക്ഷിണ ജാഥയ്ക്ക് കരിയന്നൂര്‍ ശിവ വിഷ്ണു ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി

56

ചരിത്രപ്രസിദ്ധമായ വേലൂര്‍ വെങ്ങിലശ്ശേരി മണിമലര്‍ക്കാവ് ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി ദേവിയുടെ പഞ്ചലോഹ ഗോളകയുടേയും തിടമ്പിന്റേയും ഗ്രാമ പ്രദക്ഷിണ ജാഥയ്ക്ക് കരിയന്നൂര്‍ ശിവ വിഷ്ണു ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. വാദ്യമേളങ്ങളുടേയും താലത്തിന്റെയും അകമ്പടിയോടെയാണ് സ്വീകരണം നടത്തിയത്. ക്ഷേത്രം കമ്മറ്റി ഭാരവാഹികളായ അമ്പലപ്പാട്ട് മണികണ്ഠന്‍, ഗോപിനാഥ്, കുതിരവേല കമ്മറ്റി ഭാരവാഹികളായ ടി.ആര്‍ ചന്ദ്രന്‍, കെ.എസ് വേലായുധന്‍, ചന്ദ്രന്‍ തേറുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഏപ്രില്‍ 12-ാം തിയ്യതി രാവിലെ ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഗോളക സമര്‍പ്പണം നടത്തും

ADVERTISEMENT
error: Content is protected !!