25 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam നിയമസഭ തെരഞ്ഞെടുപ്പ്; കുന്നംകുളം നിയോജക മണ്ഡലത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

നിയമസഭ തെരഞ്ഞെടുപ്പ്; കുന്നംകുളം നിയോജക മണ്ഡലത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കുന്നംകുളം നിയോജക മണ്ഡലത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 7 മണിക്ക് തന്നെ മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചു. കടുത്ത വേനല്‍ ചൂട് തുടങ്ങുന്നതിന് മുന്‍പ് തന്നെ വോട്ട് രേഖപ്പെടുത്താനായി മുതിര്‍ന്ന പൗരന്മാരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ ഏഴുമണിക്ക് മുമ്പ് തന്നെ ബൂത്തുകളില്‍ എത്തിത്തുടങ്ങിയിരുന്നു. എട്ട് മണിയായപ്പോഴേക്കും മിക്ക പോളിംഗ് സ്റ്റേഷനുകളിലും വോട്ടര്‍മാരുടെ നീണ്ട വരികള്‍ രൂപപ്പെട്ടു. മോക്ക് പോളിംഗിന് ശേഷം ചില ബൂത്തുകളില്‍ ചെറിയ സാങ്കേതിക തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും, നിലവില്‍ പോളിംഗ് സുഗമമായി നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ചൂട് കണക്കിലെടുത്ത് വോട്ടര്‍മാര്‍ക്കായി പ്രത്യേക ക്രമീകരണങ്ങളാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വരി നില്‍ക്കുന്നവര്‍ക്കായി എല്ലാ ബൂത്തുകളിലും പന്തലുകള്‍ ഒരുക്കി. ദാഹമകറ്റാന്‍ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കുടിവെള്ളം സജ്ജമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്കും ബൂത്തുകളിലെത്താന്‍ വീല്‍ചെയറുകളും സന്നദ്ധപ്രവര്‍ത്തകരുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്.
മണ്ഡലത്തില്‍ വോട്ടെടുപ്പ് സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കനത്ത പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുന്നംകുളം ടൗണിലും സമീപ പഞ്ചായത്തുകളിലും പോലീസ് കര്‍ശന പരിശോധനകള്‍ നടത്തുന്നുണ്ട്.
രാവിലെ മുതല്‍ കാണപ്പെടുന്ന വോട്ടര്‍മാരുടെ വലിയ നിര മണ്ഡലത്തിലെ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഔദ്യോഗിക പോളിംഗ് ശതമാനം സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ ലഭ്യമാകും.

ADVERTISEMENT
error: Content is protected !!