29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kechery മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിന് കൊടിയേറി

മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിന് കൊടിയേറി

148

പ്രസിദ്ധമായ മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിനു കൊടിയേറി. മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ 88-ാം തിരുനാളിന് വെള്ളിയാഴ്ച്ച രാവിലെ ദിവ്യബലിയ്ക്ക് ശേഷം മറ്റം ഫൊറോന വികാരി ഫാ ഫ്രാന്‍സിസ് ആളൂര്‍ കൊടിയേറ്റം നിര്‍വഹിച്ചു. ഏപ്രില്‍ 17,18,19,20,21 തീയതികളിലാണ് നിത്യസഹായ മാതാവിന്റെ തീര്‍ത്ഥ കേന്ദ്രത്തിലെ പ്രതിഷ്ഠാ തിരുന്നാള്‍ ആഘോഷിക്കുന്നത്. കൊടിയേറ്റം മുതല്‍ നവനാള്‍ ദിവസങ്ങളില്‍ രാവിലെ ആറിനും വൈകീട്ട് അഞ്ചിനും തിരുകര്‍മ്മങ്ങള്‍ നടക്കും. വികാരി ഫാ ഫ്രാന്‍സീസ് ആളൂര്‍, സഹവികാരി ജിയോ വേലൂക്കാരന്‍, കൈക്കാരന്‍മാരായ ഷാജ് കെ സൈമണ്‍, എം.ജെ.ജോഷി, സി. ടി സ്പാര്‍ട്ടക്‌സ്, സി.കെ.ജോയ്, ജനറല്‍ കണ്‍വീനര്‍ സെബി തോമസ് കെ. ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ജെയിംസ് സി.ടി എന്നിവര്‍ തിരുനാളിന് നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!