25.9 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം; യുവതിക്ക് പരിക്ക്

നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം; യുവതിക്ക് പരിക്ക്

നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം. കാര്‍ ഓടിച്ചിരുന്ന യുവതിക്ക് പരിക്കേറ്റു. പെരുമ്പിലാവ് പട്ടാമ്പി റോഡിലെ പൊതിയഞ്ചേരിക്കാവ് ക്ഷേത്രത്തിന് സമീപം ഇന്ന് കാലത്ത് 9 മണിയോടെയാണ് അപകടം നടന്നത്.ചാലിശ്ശേരി പെരുമണ്ണൂര്‍ സ്വദേശിനി 35 വയസ്സുള്ള അനിതക്കാണ് പരിക്കേറ്റത്.പരിക്കേറ്റ യുവതിയെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചതിന് ശേഷം സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതിലില്‍ ഇടിച്ചാണ് നിന്നത്. രണ്ട് ഇലക്ട്രിക് പോസ്റ്റുകള്‍ അപകടത്തില്‍ തകര്‍ന്നു. പ്രദേശത്ത് വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചിരിക്കുകയാണ് ഇലക്ട്രിസിറ്റി ജീവനക്കാരത്തി പോസ്റ്റുകള്‍ മാറ്റി വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു

ADVERTISEMENT
error: Content is protected !!