28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur നെന്‍മിനി ബലരാമ ക്ഷേത്രത്തില്‍ ഗുരുവായൂരപ്പന് വെണ്ണ സമര്‍പ്പിച്ചു

നെന്‍മിനി ബലരാമ ക്ഷേത്രത്തില്‍ ഗുരുവായൂരപ്പന് വെണ്ണ സമര്‍പ്പിച്ചു

ഗുരുവായൂര്‍ ദേവസ്വം കീഴേടമായ നെന്‍മിനി ബലരാമ ക്ഷേത്രത്തിലെ ബലരാമ ജയന്തിയുടെ ഭാഗമായി ഗുരുവായൂരപ്പന് വെണ്ണ സമര്‍പ്പിച്ചു. നെന്‍മിനി ക്ഷേത്രത്തില്‍ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായെത്തിയാണ് വെണ്ണ സമര്‍പ്പിച്ചത്. വെണ്ണയോടൊപ്പം അവില്‍, പഞ്ചസാര എന്നിവയും സമര്‍പ്പിച്ചു. ഇതോടെ ബലരാമജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഉത്സവ കലാപരിപാടികളുടെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥന്‍ നിര്‍വഹിച്ചു. ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ദീപം കൊളുത്തി. 19-നാണ് ബലരാമജയന്തി ആഘോഷവും അക്ഷയ തൃതീയയും.

ADVERTISEMENT
error: Content is protected !!