30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu ബസ് സ്റ്റോപ്പില്‍ ഇരുന്നതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കേസെടുത്തു

ബസ് സ്റ്റോപ്പില്‍ ഇരുന്നതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കേസെടുത്തു

168

ബസ് സ്റ്റോപ്പില്‍ ഇരുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍
പോലീസ് കേസെടുത്തു. പോര്‍ക്കുളം മങ്ങാട് പുളിഞ്ചോട് സ്വദേശി കരുമാംപാറ വീട്ടില്‍ സുനോജിനാണ് (40) ആക്രമണത്തില്‍ കഴുത്തിന് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പോര്‍ക്കുളം കരുവാന്‍പടി സ്വദേശി സുരേന്ദ്രനെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെ പോര്‍ക്കുളം കരുവാന്‍പടി ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന സുനോജിനോട് അവിടെനിന്നും എഴുന്നേറ്റ് പോകാന്‍ സുരേന്ദ്രന്‍ ആവശ്യപ്പെടുകയും ഇത് തര്‍ക്കത്തില്‍ കലാശിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതി, തന്റെ കൈവശമുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് സുനോജിന്റെ കഴുത്തിന്റെ ഇടതുഭാഗത്ത് കുത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പരിക്കേറ്റ സുനോജിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കുന്നംകുളം പോലീസ് ഇന്‍സ്‌പെക്ടര്‍ സനീഷിന്റെ നേതൃത്വത്തിലാണ് കേസടുത്ത് അന്വേഷണം തുടങ്ങിയത്.

 

ADVERTISEMENT
error: Content is protected !!