30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu സ്‌കൂട്ടറില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

സ്‌കൂട്ടറില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

118

അക്കിക്കാവ് പെട്രോള്‍ പമ്പിന് സമീപം സ്‌കൂട്ടറില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പോര്‍ക്കുളം കമ്പിപ്പാലം സ്വദേശി ചുങ്കത്ത് വീട്ടില്‍ ജോബ്‌സന്‍ ജോബ് (80) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. സ്‌കൂട്ടറില്‍ സഞ്ചരിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. അപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് തൃശൂര്‍ സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സെമിത്തേരിയില്‍ നടക്കും. താരയാണ് ഭാര്യ. ജുനി, ടൈനി എന്നിവര്‍ മക്കളാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!