27 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu പ്ലാസ്റ്റിക് ഭരണിയില്‍ തല കുടുങ്ങിയ തെരുവുനായ അവശനിലയില്‍

പ്ലാസ്റ്റിക് ഭരണിയില്‍ തല കുടുങ്ങിയ തെരുവുനായ അവശനിലയില്‍

പ്ലാസ്റ്റിക് ഭരണിയില്‍ തല കുടുങ്ങി പെരുമ്പിലാവിലും പരിസരത്തുമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവുനായ അവശനിലയില്‍. ഒരാഴ്ച മുമ്പാണ് പ്ലാസ്റ്റിക് ഭരണിക്കകത്ത് തല കുടുങ്ങിയ നിലയില്‍ തെരുവുനായെ നാട്ടുകാര്‍ കണ്ടത്. നിരവധി തവണ നാട്ടുകാരും ഓട്ടോ തൊഴിലാളികളും പ്ലാസ്റ്റിക് ഭരണി ഊരി മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒരാഴ്ചയോളമായി വെള്ളമോ ഭക്ഷണമോ കഴിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ നായ ഓരോ ദിവസം കഴിയും തോറും അവശനിലയിലായി കൊണ്ടിരിക്കുകയാണ്. നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിലും മറ്റും പരാതിപ്പെട്ടെങ്കിലും നായയെ രക്ഷിക്കാന്‍ മൃഗസ്‌നേഹികള്‍ ഉള്‍പ്പെടെ ആരും വരാത്തതില്‍ നാട്ടുകാര്‍ ഖേദം പ്രകടിപ്പിച്ചു.

ADVERTISEMENT
error: Content is protected !!