25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്റെ നോവലായ കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ എന്ന പുസ്തകത്തെ ആസ്പദമാക്കി കുന്നംകുളം റീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. കുന്നംകുളം മുന്‍സിപ്പല്‍ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ നിരൂപകന്‍ പി.കെ. രാജശേഖരന്‍ നോവലിന്റെ പ്രസക്തിയെയും പ്രമേയത്തെയും കുറിച്ച് സംസാരിച്ചു.തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഡോ. പ്രിയ പ്രഭാഷണം നടത്തി.
കവിയും ഗാനരചയിതാക്കളുമായ റഫീക്ക് അഹമ്മദ്, ബി.കെ. ഹരിനാരായണന്‍, പി.എസ്. ഷാനു എന്നിവര്‍ സംസാരിച്ചു. എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി.

ADVERTISEMENT
error: Content is protected !!