29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ബി.എല്‍.ഒ മാരെ കയ്യേറ്റം ചെയ്ത പോലീസ് നടപടിക്കെതിരെ പുന്നയൂര്‍ ബിഎല്‍ഒ കൂട്ടായ്മ പ്രതിഷേധം...

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ബി.എല്‍.ഒ മാരെ കയ്യേറ്റം ചെയ്ത പോലീസ് നടപടിക്കെതിരെ പുന്നയൂര്‍ ബിഎല്‍ഒ കൂട്ടായ്മ പ്രതിഷേധം രേഖപ്പെടുത്തി

83

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ബി.എല്‍.ഒ മാരെ കയ്യേറ്റം ചെയ്ത പോലീസ് നടപടിക്കെതിരെ പുന്നയൂര്‍ ബിഎല്‍ഒ കൂട്ടായ്മ പ്രതിഷേധം രേഖപ്പെടുത്തി. പെരിന്തല്‍മണ്ണയിലെ ബിഎല്‍ഒമാരായ പി. അനൂപ്, നവാസ്, കൊല്ലം ജില്ലയിലെ ഓച്ചിറ പഞ്ചായത്തിലെ ബിഎല്‍ഒമാരായ അംഗണവാടി ടീച്ചര്‍മാര്‍ എന്നിവര്‍ നേരിട്ട മര്‍ദ്ദനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പുന്നയൂര്‍ വില്ലേജ് ഓഫീസിനു മുന്‍പില്‍ നടന്ന പ്രതിഷേധത്തില്‍ സുധീര്‍, ടി കെ അനീസ് എന്നിവര്‍ സംസാരിച്ചു. സീന, ബുഷറ എന്നിവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!