29.9 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

86

കാഞ്ഞാണിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. അന്തിക്കാട് ആല്‍ കോള്‍ റോഡിന് കിഴക്ക് പൂക്കാട്ട് രാജന്‍ മകന്‍ 23 വയസുള്ള കുഞ്ഞന്‍ എന്ന അശ്വിന്‍, മണലൂര്‍ പാലാഴി തയ്യില്‍ ഷാജുവിന്റെ മകന്‍ 20 വയസുള്ള വിഷ്ണു എന്നിവരാണ് മരിച്ചത്. സംസ്ഥാന പാത കാഞ്ഞാണി കാരമുക്കില്‍ മാങ്ങാട്ടുകര റോഡിന് സമീപം തിങ്കളാഴ്ച രാത്രി 10.30 യോടെയാണ് അപകടം നടന്നത്. വാടാനപ്പള്ളി ഭാഗത്ത് നിന്നും വന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയും പിന്നീട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയുമായിരുന്നു. ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ADVERTISEMENT
error: Content is protected !!