25.9 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk ബി.ആര്‍ അംബേദ്കർ അനുസ്മരണ സമ്മേളനം നടത്തി

ബി.ആര്‍ അംബേദ്കർ അനുസ്മരണ സമ്മേളനം നടത്തി

ഭരണഘടന വിഭാവനം ചെയ്ത ബി.ആര്‍ അംബേദ്കര്‍ ഇന്ത്യയുടെ സൂര്യതേജസാണെന്ന് ജില്ല കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെ. ജയശങ്കര്‍ പറഞ്ഞു. ദളിത് കോണ്‍ഗ്രസ് കാട്ടകാമ്പാല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അംബേദ്കര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് പി ബി സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു. ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വാസു കോട്ടോല്‍ മുഖ്യ പ്രഭാഷണം നടത്തി. വാസു കാഞ്ഞിരത്തിങ്കല്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം പി രാജന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം എം അലി, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ എം എസ് മണികണ്ഠന്‍, എം എ അബ്ദുള്‍ റഷീദ്, സുനില്‍ അരുവായി, എന്‍ എം റഫീക്ക്, സോണി സക്കറിയ, തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!