30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Velur പിറന്നാള്‍ ദിനത്തിനായ് കൂട്ടി വെച്ചിരുന്ന സമ്പാദ്യ കുടുക്ക പൊട്ടിച്ച് വയനാടിന് കൈതാങ്ങാകാന്‍ കുരുന്ന് കേശവ്

പിറന്നാള്‍ ദിനത്തിനായ് കൂട്ടി വെച്ചിരുന്ന സമ്പാദ്യ കുടുക്ക പൊട്ടിച്ച് വയനാടിന് കൈതാങ്ങാകാന്‍ കുരുന്ന് കേശവ്

39

 

പിറന്നാള്‍ ദിനത്തിനായ് കൂട്ടി വെച്ചിരുന്ന സമ്പാദ്യ കുടുക്ക പൊട്ടിച്ച് വയനാടിന് കൈതാങ്ങാകാന്‍ മുന്നോട്ട് വന്ന് കുരുന്ന് കേശവിന്റെ മാതൃക. ചൊവ്വന്നൂര്‍ സെന്റ് മേരീസ് സ്‌കൂള്‍ 5-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും എയ്യാല്‍ തലേക്കര വിജയരാജിന്റെ മകനുമായ കേശവാണ് വയനാട്ടില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള ഡി.വൈ.എഫ്.ഐ. ധനശേഖരണത്തിലേക്ക് കുടുക്ക പൊട്ടിച്ച് തുക നല്‍കിയത്. ഡി.വൈ.എഫ്.ഐ. പന്നിത്തടം മേഖല കമ്മിറ്റി ഭാരവാഹികള്‍ ചേര്‍ന്ന് തുക ഏറ്റുവാങ്ങി. ഡി.വൈ.എഫ്.ഐ. വടക്കാഞ്ചേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സുബിന്‍ എ.എസ്. , പന്നിത്തടം മേഖല സെക്രട്ടറി ഗില്‍സന്‍ കെ.വി. , അഭിഷേക് കെ.വി.., ബിജീഷ് എ.ബി. തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!