സിഒഎ കുന്നംകുളം മേഖലയുടെ പുതിയ സംരംഭം സികെഎം അസോസിയേറ്റ്‌സിന്റെ ഉദ്ഘാടനം നടന്നു

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ കേബിള്‍ ടിവി വ്യവസായത്തിലും ഉണ്ടാകുന്നത് വലിയ പ്രതീക്ഷയുടെ അടയാളമാണെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ (സി.ഒ.എ.) സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ പറഞ്ഞു. സി.ഒ.എ. കുന്നംകുളം മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പുതിയ സംരംഭമായ സി.കെ.എം. (CKM) അസോസിയേറ്റ്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.കെ.എം അസോസിയേറ്റ്സ് മാനേജിംഗ് ഡയറക്ടര്‍ എബ്രഹാം ലിങ്കണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.ഒ.എ. മെമ്പര്‍ ട്രഷറര്‍ ബാബു പോള്‍ ടി. പ്രോജക്ട് അവതരണം നടത്തി.

കെ.വി. രാജന്‍ (കെ.സി.സി.എല്‍. ഡയറക്ടര്‍) ലോഗോ പ്രകാശനവും സുഭാഷ് ടി.ഡി. (സി.ഒ.എ. ജില്ലാ പ്രസിഡന്റ്) വെബ്സൈറ്റ് ഉദ്ഘാടനവും നിര്‍വഹിച്ചു. ആദ്യ പ്രോജക്ട് (ഹോം സ്റ്റേ) ഉദ്ഘാടനം മുഖ്യാതിഥിയും സിഒഎ മുന്‍ സംസ്ഥാന ട്രഷററുമായ ടി.വി. ജോണ്‍സണ്‍ നിര്‍വഹിച്ചു.

കേരളവിഷന്‍ തൃശ്ശൂര്‍ എം.ഡി. ജയപ്രകാശ്, സി.ഒ.എ. ജില്ലാ സെക്രട്ടറി ജോസ് ഇ.എ., കമ്മ്യൂണിറ്റി കേബിള്‍ നെറ്റ് വര്‍ക്ക് എം.ഡി. ഇ.ഐ. ജോണ്‍സണ്‍, സിഡ്‌കോ ഡയറക്ടര്‍ നാസര്‍ പി.എം., സന്തോഷ് ജോസ്, റഫീഖ് ഐ.എച്ച്., മണികണ്ഠന്‍ കെ. തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. പ്രദീപ് എം.കെ. പ്രാര്‍ത്ഥന നടത്തി. സി.കെ.എം. പാര്‍ട്ണര്‍മാരായ അബ്ദുല്‍ അസീസ് കെ.വി. സ്വാഗതവും അജീഷ് കെ.എ. നന്ദിയും പറഞ്ഞു.

 

ADVERTISEMENT