30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu കനിവിലെ അന്തേവാസികള്‍ക്കൊപ്പം വിഷു ആഘോഷിച്ച് ഒരുമ കല്ലൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍

കനിവിലെ അന്തേവാസികള്‍ക്കൊപ്പം വിഷു ആഘോഷിച്ച് ഒരുമ കല്ലൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍

59

 

വിഷു ദിനത്തില്‍ കനിവിലെ അന്തേവാസികള്‍ക്കൊപ്പം സദ്യ ഒരുക്കി, ഒന്നിച്ചുണ്ട് ഒരുമ കല്ലൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍. ചിറമനേങ്ങാട് കനിവ് എന്ന സ്ഥാപനത്തിലെ മാതാപിതാക്കള്‍ക്കൊപ്പമാണ്, കല്ലൂര്‍ ഒരുമ അംഗങ്ങള്‍ വിഷു ആഘോഷിച്ചത്. ഒരുമ സംഘടനയുടെ പ്രസിഡണ്ടും കനിവ് അംഗവുമായ. ഷകീര്‍. വൈലത്തുരിന്റെ നേതൃത്വംത്തിലായി സദ്യ ഒരുക്കിയത്. മുംബൈയില്‍ നിന്ന് എത്തിയ സുനില്‍ കുമാര്‍, നായരാങ്ങാടി സ്വദേശി വീട്ടിക്കഴി വാസു എന്നിവര്‍ വിശിഷ്ടാതിഥികളായി. കനിവിലെ അന്തേവാസികളായ അമ്മമാരുടെ പ്രാര്‍ത്ഥനയും, പാട്ടുമായി ആഹ്ലാദം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു വിഷു ആഘോഷം. കനിവ് മാനേജര്‍. ബാപ്പുനു മുഹമ്മദ്, ഒരുമ ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും നന്ദി അറിയിച്ചു.കനിവിലെ ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!