27 C
Kunnamkulam
Monday, July 27, 2026
Home Bureaus Velur വിഷുദിനത്തിലെ നാളികേരമേറ് ഭക്തിസാന്ദ്രം

വിഷുദിനത്തിലെ നാളികേരമേറ് ഭക്തിസാന്ദ്രം

 

വെള്ളാറ്റഞ്ഞൂര്‍ ശ്രീകൂട്ടുമുച്ചിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ വിഷുആഘോഷങ്ങളുടെ ഭാഗമായി നടന്ന നാളികേരമേറ് ഭക്തിസാന്ദ്രമായി. വിഷുദിനത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, വിഷുക്കണിയൊരുക്കല്‍ എന്നിവ നടന്നു. ക്ഷേത്രനടപ്പുരയില്‍ മേളത്തിന് ശേഷമാണ് അതിപുരാതന ചടങ്ങായ തേങ്ങയേറ് നടന്നത്. ദേശത്തെ വീടുകളില്‍ നിന്നും എത്തിച്ച നാളികേരമാണ് ദേവീപ്രീതിക്കും ഭൂതഗണങ്ങള്‍ക്കുമായി എറിഞ്ഞുടച്ചത്. ഗണപതി ക്ഷേത്രത്തിന് മുമ്പിലും ക്ഷേത്ര വടക്കുംഭാഗത്തെ പ്രധാന കല്ലിലിലും മേല്‍ശാന്തി ശ്രീനിവാസ അയ്യര്‍ നാളികേരമെറിഞ്ഞതോടെയാണ് ചടങ്ങിന് തുടക്കമായത്. തുടര്‍ന്ന് ഭക്തജനങ്ങള്‍ നാളികേരമേറില്‍ പങ്കെടുത്തു.വിഷു ആഘോഷ ചടങ്ങുകള്‍ക്ക് ക്ഷേത്രം ഭാരവാഹികള്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!