മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ 88-ാം പ്രതിഷ്ഠാ തിരുന്നാളിന്റെ ഭാഗമായി ഇടവകയിലെ കുട്ടികളുടെ നൃത്ത അരങ്ങേറ്റം നടന്നു. തിരുന്നാളിനോടനുബന്ധിച്ചുള്ള നവനാള്‍ തിരുകര്‍മ്മങ്ങക്ക് ശേഷം വ്യാഴാഴ്ച വൈകിട്ട് 7.30 ന് നിത്യസഹായ മാതാ ഓഡിറ്റോറിയത്തില്‍ നടന്ന അരങ്ങേറ്റത്തിന്റെ ഉദ്ഘാടനം, വികാരി ഫാ.ഫ്രാന്‍സിസ് ആളൂര്‍ നിര്‍വ്വഹിച്ചു. സഹവികാരി ഫാ. ജിയോ വേലുക്കാരന്‍ ആശംസകളര്‍പ്പിച്ചു.
നൃത്താദ്ധ്യാപിക കലാമണ്ഡലം ഭവ്യ വിബിന്‍ ദാസിന്റെ നേതൃത്വത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 6 കുട്ടികളാണ് ഭരതനാട്യത്തില്‍ അരങ്ങേറിയത്. പുഷ്പാഞ്ജലി, അലാരിപ്പ് ,പരലോകം വിട്ട് ,പരിശുദ്ധ ജപമാല രാജ്ഞി, തില്ലാന എന്നി ഭാഗങ്ങളാണ് ഭരതനാട്യത്തില്‍ അരങ്ങേറിയത്. തിരുനാള്‍ ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സെബി തോമസ് ജോയിന്റ് ജനറല്‍ കണ്‍വീനര്‍ സി ടി ജെയിംസ് കണ്‍വീനര്‍ ടി.ജെ ജിനു ജോയിന്‍ കണ്‍വീനര്‍ റിജോ തരകന്‍ എന്നിവര്‍ അരങ്ങേറ്റത്തിന് നേതൃത്വം നല്‍കി. തിരുന്നാള്‍ ആഘോഷത്തിനോടനുബന്ധിച്ചുള്ള അരങ്ങേറ്റം സാക്ഷ്യം വഹിക്കാനായി നിരവധി പേരാണ് എത്തിയത്.



