24.5 C
Kunnamkulam
Saturday, August 1, 2026
Home Bureaus Kechery നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അപകടം; യാത്രികന് പരിക്ക്

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അപകടം; യാത്രികന് പരിക്ക്

നിയന്ത്രണം വിട്ട കാര്‍ വീട്ടും മതിലും ടെലഫോണ്‍ പോസ്റ്റും ഇടിച്ച് തകര്‍ത്തു. അപകടത്തില്‍ യാത്രികന് പരിക്ക്. കിഴക്കേആളൂരില്‍ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്. കാര്‍ യാത്രികനായ മറ്റം സ്വദേശി ഏറത്ത് വീട്ടില്‍ അശോകന്‍ മകന്‍ മിഥുനാണ്(34) പരിക്കേറ്റത്. ഇയാളെ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്തുക്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മറ്റ് യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കേച്ചേരി ഭാഗത്ത് നിന്ന് മറ്റം ഭാഗത്തേക്ക്‌ പോകുകയായിരുന്ന കാര്‍, നിയന്ത്രണം വിട്ട്‌
അമിത വേഗതയില്‍ ആദ്യം സ്വകാര്യ വ്യക്തിയുടെ വീട്ടുമതിലിലും തുടര്‍ന്ന് റോഡിന്റെ വശത്ത് നിന്നിരുന്ന ടെലഫോണ്‍ പോസ്റ്റിലും ഇടിച്ചു കയറുകയായിരുന്നു.  അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഗുരുവായൂര്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു.

ADVERTISEMENT
error: Content is protected !!