പെരുമ്പിലാവില്‍ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം

പെരുമ്പിലാവില്‍ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് റോഡിലെ കെ ആര്‍ റസ്റ്റോറന്റിന് മുന്‍പില്‍ വെള്ളിയാഴ്ച കാലത്ത് 7 മണിയോടെയാണ് അപകടം നടന്നത്. ചങ്ങരംകുളത്തു നിന്നും ആലപ്പുഴയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ട്രാവലറും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് വരികയായിരുന്ന കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച കാറുമാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഡ്രൈവര്‍ കോട്ടയം കുമരകം സ്വദേശി 35 വയസ്സുള്ള പ്രവീണ്‍കുമാര്‍, ട്രാവലറിലെ യാത്രക്കാരനായ ചങ്ങരകുളം സ്വദേശി 43 വയസ്സുള്ള സന്തോഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ട്രാവലറില്‍ സ്ത്രീകളും കുട്ടികളും അടക്കം പതിനഞ്ചോളം പേര്‍ ഉണ്ടായിരുന്നു.
ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലെ ആംബുലന്‍സിലും മറ്റ് വാഹനങ്ങളിലുമായി പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍വശം തകര്‍ന്നു

ADVERTISEMENT