ബൈക്കും ടോറസും കൂട്ടിയിടിച്ച് അപകടം; എളവള്ളി സ്വദേശിയ്ക്ക് ദാരുണാന്ത്യം

ബൈക്കും ടോറസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ എളവള്ളി സ്വദേശിയ്ക്ക് ദാരുണാന്ത്യം.കെ ടി എസ് പ്ലാന്റിന് സമീപം വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ എളവള്ളി സ്വദേശിയായ മുസ്ലിം വീട്ടില്‍ അബൂബക്കറിന്റെ മകന്‍ മൊയ്‌നുദീന്‍ ജീസ്തിയാണ (29) മരിച്ചത്. പുലര്‍ച്ച മൂന്നരയോടെയായിരുന്നു അപകടം. വാടാനപ്പള്ളിയില്‍ നിന്നും ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയും എളവള്ളിയില്‍ നിന്ന് അഞ്ചാം കല്ല് വഴി വാടാനപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന യുവാവ് സഞ്ചരിച്ച ബൈക്കമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ടോറസിന് അടയില്‍പ്പെട്ട മൊയ്‌നുദീന്‍ ജീസ്തിയെനാട്ടുക്കാരും
കണ്ടശ്ശാംകടവ് ഡികോഡ് ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് എങ്ങണ്ടിയൂരിലെ എം ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ADVERTISEMENT