25.4 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk വിഷു രാത്രിയില്‍ കാണിപ്പയ്യൂരില്‍ സാമൂഹിക വിരുദ്ധരുടെ തേരോട്ടം

വിഷു രാത്രിയില്‍ കാണിപ്പയ്യൂരില്‍ സാമൂഹിക വിരുദ്ധരുടെ തേരോട്ടം

വിഷു രാത്രിയില്‍ കാണിപ്പയ്യൂരില്‍ സാമൂഹിക വിരുദ്ധരുടെ തേരോട്ടം. കാണിപ്പയ്യൂര്‍ 16-ാം വാര്‍ഡ് അന്നംകുളങ്ങര പാടം കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിന് നേരെയാണ് അതിക്രമം ഉണ്ടായത്. പമ്പ് ഹൗസിലെ ഇ.എല്‍.സി.ബി, നാണയം ഉപയോഗിച്ച് മനഃപൂര്‍വ്വം ട്രിപ്പ് ആക്കിയതിനെ തുടര്‍ന്ന് പ്രദേശത്തെ നൂറോളം കുടുംബങ്ങളിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടു. ഇതാദ്യമായല്ല ഈ പമ്പ് ഹൗസിന് നേരെ ആക്രമണം ഉണ്ടാകുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പമ്പ് ഹൗസിന്റെ പൂട്ടിനുള്ളില്‍ സൂപ്പര്‍ ഗ്ലൂ ഒഴിച്ച് നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കുടിവെള്ള വിതരണം തന്നെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള അതിക്രമം അരങ്ങേറിയിരിക്കുന്നത്. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ ദുരിതത്തിലാക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും കുടിവെള്ള പദ്ധതി കമ്മിറ്റിയുടെയും ആവശ്യം. സംഭവത്തില്‍ കുന്നംകുളം പോലീസില്‍ കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!