25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Chavakkad ശുദ്ധജല വിതരണ പൈപ്പ് പൊട്ടി വന്‍തോതില്‍ വെള്ളം പാഴായി

ശുദ്ധജല വിതരണ പൈപ്പ് പൊട്ടി വന്‍തോതില്‍ വെള്ളം പാഴായി

ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തിരുവത്ര അടിപ്പാതക്ക് സമീപം ശുദ്ധജല വിതരണ പൈപ്പ് പൊട്ടി വന്‍തോതില്‍ വെള്ളം പാഴായി. പടിഞ്ഞാറേ സര്‍വീസ് റോഡിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ പൈപ്പ് തകര്‍ന്നത്. ഇതേത്തുടര്‍ന്ന് ദശലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളമാണ് റോഡിലൂടെ ഒഴുകി പോയത്. പൈപ്പ് പൊട്ടി അതിശക്തമായി വെള്ളം പുറത്തേക്ക് ഒഴുകിയതോടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ മുന്‍പില്‍ വെള്ളക്കെട്ടായി.

കുടിക്കാന്‍ ഒരു തുള്ളി വെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോഴാണ് അധികൃതരുടെ അനാസ്ഥ മൂലം ഇത്രയധികം വെള്ളം പാഴായിപ്പോയതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ദേശീയപാത അതോറിറ്റിയും ജല അതോറിറ്റിയും ഏകോപനത്തോടെ പ്രവര്‍ത്തിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും അടിയന്തരമായി പൈപ്പ് അറ്റകുറ്റപ്പണി നടത്തി ജലവിതരണം പുനഃസ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!