31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur കുതിരാനില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുരുവായൂര്‍ സ്വദേശി മരിച്ചു

കുതിരാനില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുരുവായൂര്‍ സ്വദേശി മരിച്ചു

163

കുതിരാനില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുരുവായൂര്‍ സ്വദേശി മരിച്ചു. പുത്തമ്പല്ലി വിഷാരത്ത് വിജേഷിന്റെ മകന്‍ 21 വയസ്സുള്ള ആദര്‍ശാണ് മരിച്ചത്. ഗുരുവായൂര്‍ ദേവസ്വം കൃഷ്ണനാട്ടം വേഷം കലാകാരനാണ്. ഇക്കഴിഞ്ഞ 14 ന് കുതിരാനില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സുഹൃത്തിനൊപ്പം നെല്ലിയാമ്പതിയില്‍ പോയി തിരിച്ചു വരവേയായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ ആദര്‍ശിനെ തൃശ്ശൂര്‍ അശ്വനി ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പി.എസ് ജിഷ മാതാവും, ബ്രഹ്‌മകുളം സെന്റ് തെരേസാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി അമൃത സഹോദരിയുമാണ്.

ADVERTISEMENT
error: Content is protected !!