24.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Chavakkad ബൈക്കിടിച്ച് കാല്‍നടയാത്രികയ്ക്ക് ദാരുണാന്ത്യം

ബൈക്കിടിച്ച് കാല്‍നടയാത്രികയ്ക്ക് ദാരുണാന്ത്യം

97

 

ചാവക്കാട് എടക്കഴിയൂര്‍ ആറാംകല്ലില്‍ ബൈക്കിടിച്ച് കാല്‍നടയാത്രിക മരിച്ചു. എടക്കഴിയൂര്‍ ആറാംകല്ല് മുട്ടില്‍ മന്‍സൂറിന്റെ ഭാര്യ 44 വയസ്സുള്ള ഹസീനയാണ് മരിച്ചത്. ബൈക്ക് യാത്രികന്‍ കോഴിക്കോട് സ്വദേശി അക്ഷയ് (35), ഹസീനയുടെ ഒപ്പമുണ്ടായിരുന്ന ബന്ധു ആയിഷ (2) എന്നിവര്‍ക്ക് പരിക്കുണ്ട്. വെള്ളിയാഴ്ച്ച എട്ടുമണിയോടെയായിരുന്നു അപകടം. പൊന്നാനിയില്‍ നിന്നും ആറാം കല്ലില്‍ ബസ്സിറങ്ങി വീട്ടിലേക്ക് പോകുമ്പോഴാണ് കോഴിക്കോട് സ്വദേശി ഓടിച്ചിരുന്ന ബൈക്ക് ഇവരെ ഇടിച്ചു വീഴ്ത്തിയത്. റോഡില്‍ തെറിച്ചു വീണ ഇവരെ പൊന്നാനി പോലീസാണ് ജീപ്പില്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രികനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഹസീനയുടെ ഖബറടക്കം പോസ്റ്റുമാര്‍ട്ടത്തിനു ശേഷം പൊന്നാനിയില്‍ നടത്തും.

ADVERTISEMENT
error: Content is protected !!