എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും സിപിഐഎം മങ്ങാട് സെന്റര്‍ ബ്രാഞ്ച് കമ്മിറ്റിയംഗവുമായ കെ.സി.വേലായുധന്റെ നിര്യാണത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു.നെല്ലുവായ് സിഐടിയു ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.സി അബാല്‍മണി അധ്യക്ഷത വഹിച്ചു.എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്,സിപിഐഎം ഏരിയകമ്മിറ്റിയംഗം കെ. എം..അഷറഫ് ,എരുമപ്പെട്ടി സര്‍വ്വീസ് സഹകരണബാങ്ക് മുന്‍ പ്രസിഡന്റ് ഒ.ബി.സുബ്രമണ്യന്‍,ഗ്രാമപഞ്ചായത്ത് സ്ന്റാറ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.വി.വിവേക്,ബ്ലോക്ക് പഞ്ചായത്തംഗം സ്വപ്ന പ്രദീപ് ,യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ്,സിപിഐ അസി.ലോക്കല്‍ സെക്രട്ടറി എ.എല്‍ ജോണി,ഗ്രാമപഞ്ചായത്തംഗങ്ങള്‍, നെല്ലുവായ് വായനശാല, പൂരാഘോഷകമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു



