24.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk മിൽമ പാലിന്റെ വില വർധിപ്പിച്ചേക്കും; ലിറ്ററിന് ആറ് രൂപ കൂട്ടണമെന്നാണ് ആവശ്യം, 29ന് ചേരുന്ന ഡയറക്ടർ...

മിൽമ പാലിന്റെ വില വർധിപ്പിച്ചേക്കും; ലിറ്ററിന് ആറ് രൂപ കൂട്ടണമെന്നാണ് ആവശ്യം, 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനമെടുക്കും

സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കും. 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക. തീരുമാനം വൈകിക്കുന്നതിൽ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യം. അതേസമയം സർക്കാരിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. വില വർദ്ധന അനിവാര്യമാണെന്നും വില കൂട്ടാൻ മിൽമക്ക് അധികാരം ഉണ്ടെന്നും കെ എസ് മണി പറഞ്ഞു.

എന്നാൽ ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും അഭിപ്രായം ചോദിക്കുകയും വേണം. നേരത്തെ നൽകിയ കത്തിന് വ്യക്തമായ മറുപടി സർക്കാരിൽ നിന്ന് കിട്ടിയിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ കൂടി ഭാഗമായാണ് മറുപടി വൈകിയത്. മൂന്ന് വർഷമായി വില കൂട്ടിയിട്ടില്ല. വില കൂട്ടാതെ പിടിച്ച് നിൽക്കാൻ കഴിയില്ലെന്നും മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.

ADVERTISEMENT
error: Content is protected !!