24.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam സി-ടെക്ക് അക്കാദമിയില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

സി-ടെക്ക് അക്കാദമിയില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

സിസിടിവിയുടെ നേതൃത്വത്തില്‍ നടത്തുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ സി-ടെക്ക് അക്കാദമിയില്‍ നിന്ന് വിജയകരമായി കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സിസിടിവി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ കെ.സി.ജോണ്‍സണ്‍, ചെയര്‍മാന്‍ കെ.ആര്‍.അനന്തരാമന്‍ എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വ്വഹിച്ചു. അധ്യാപകരായ നെറ്റ്‌വര്‍ക്ക് എന്‍ജിനീയര്‍ ദൃശ്യ സുധാകരന്‍, പ്രാക്ടിക്കല്‍ സെക്ഷന്‍ ഹെഡ് കെ.സി.ജെയിംസ്, സിസിടിവി ഡയറക്ടര്‍, ബോര്‍ഡ് അംഗങ്ങള്‍, കേബിള്‍ടിവി ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വിദേശത്തും, സ്വദേശത്തും ഏറെ തൊഴില്‍ സാധ്യതയുള്ള ഫൈബര്‍ ഒപ്റ്റിക്ക് ടെക്‌നോളജി & ബ്രോഡ്ബാന്‍ഡ് കോഴ്‌സിലാണ് സിസിടിവിയുടെ നേതൃത്വത്തില്‍ മിതമായ നിരക്കില്‍ പരിശീലനം ഒരുക്കുന്നത്. ത്രൈമാസ കോഴ്‌സിന് ശേഷം ഒരു മാസം പ്രായോഗിക പരിശീലനവും നല്‍കുന്നു എന്നതും പ്രത്യേകതയാണ്. ഒപ്റ്റിക്കല്‍ ഫൈബര്‍ രംഗത്ത് അനിഷേധ്യമായ സാന്നിധ്യമായ സിസിടിവിയില്‍ നിന്ന് വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ നടത്തുന്ന ഫൈബര്‍ ഒപ്റ്റിക്ക് ടെക്‌നോളജി & ബ്രോഡ്ബാന്‍ഡ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് സിസിടിവി ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

ADVERTISEMENT
error: Content is protected !!