24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu നിര്‍ത്തിയിട്ട ഓട്ടോറിക്ഷക്ക് പിറകില്‍ കാറിടിച്ച് അപകടം

നിര്‍ത്തിയിട്ട ഓട്ടോറിക്ഷക്ക് പിറകില്‍ കാറിടിച്ച് അപകടം

കടവല്ലൂര്‍ കല്ലുംപുറത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷക്ക് പിറകില്‍ കാറിടിച്ച് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാനപാതയിലെ കല്ലുംപുറം സെന്ററിന് സമീപം തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. പെരുമ്പിലാവ് ഭാഗത്തു നിന്നും വന്നിരുന്ന കാര്‍ റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ താഴ്ചയിലേക്കും മറിഞ്ഞു. ഓട്ടോ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ കാറിന്റെ മുന്‍വശം
പൂര്‍ണമായും തകര്‍ന്നു. ഓട്ടോറിക്ഷക്കും കേടുപാടുകള്‍ സംഭവിച്ചു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!