25 C
Kunnamkulam
Monday, July 27, 2026
Home Obituary News ബഹ്റൈനില്‍ വെച്ച് മരിച്ച തൂവ്വാനൂര്‍ ചള്ളിയില്‍ സജീവന്‍ ചന്ദ്രന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി

ബഹ്റൈനില്‍ വെച്ച് മരിച്ച തൂവ്വാനൂര്‍ ചള്ളിയില്‍ സജീവന്‍ ചന്ദ്രന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി

ബഹ്റൈനില്‍ വെച്ച് മരിച്ച തൂവ്വാനൂര്‍ ചള്ളിയില്‍ സജീവന്‍ ചന്ദ്രന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. 59 വയസ്സായിരുന്നു.ബഹ്റൈന്‍ ഐ വൈ സി സി എക്സിക്യുട്ടീവ്‌ അംഗമായിരുന്ന സജീവന്‍ ചന്ദ്രന്‍ ഹൃദയാഘാതം മൂലമാണ് മരിച്ചത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ നെടുമ്പാശ്ശേരി ഏയര്‍പ്പോര്‍ട്ടിലെത്തിച്ച മൃതദ്ദേഹം, തുവ്വാനൂരിലെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് ശേഷമാണ് സംസ്‌കാരം നടത്തിയത്. സരോജിനിയാണ് മാതാവ്. അമൃത ഭാര്യയും, അമല്‍ ദാസ്, ദേവിനന്ദ എന്നിവര്‍ മക്കളുമാണ്. പുഷ്പ, സുജാത, ഷീജ, സിമി എന്നിവരാണ് സഹോദരങ്ങള്‍.

ADVERTISEMENT
error: Content is protected !!