മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ കുടുംബസമേതം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ കുടുംബസമേതം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തിയ ഇവരെ അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍ കുമാര്‍ സ്വീകരിച്ചു. ദര്‍ശനം കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ചാനല്‍ ക്യാമറമാനും ചില ഭക്തരും ഫോട്ടോയും വീഡിയോയും എടുക്കാന്‍ ശ്രമിച്ചെങ്കിലും ദേവസ്വം ഉദ്യോഗസ്ഥരും വിവേകിന്റെ കൂടെയുണ്ടായിരുന്നവരും ചേര്‍ന്ന് തടഞ്ഞു. ഫോണുകള്‍ വാങ്ങി ഫോട്ടോയും വീഡിയോയും ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ADVERTISEMENT