27 C
Kunnamkulam
Monday, July 27, 2026
Home CCTV Desk പോത്തിന്റെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 78 കാരന്‍ മരിച്ചു

പോത്തിന്റെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 78 കാരന്‍ മരിച്ചു

വെള്ളറക്കാട് ആദൂരില്‍ പോത്തിന്റെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 78 കാരന്‍ മരിച്ചു. ആദൂര്‍ നാലകത്ത് പരേതനായ ബാപ്പുട്ടിയുടെ മകന്‍ കുഞ്ഞുട്ടിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ കുഞ്ഞുട്ടി സ്വന്തം കൃഷിസ്ഥലമായ തിരുത്തുമ്മല്‍ പാടത്തേയ്ക്ക് പേരക്കുട്ടിയോടൊപ്പം പോയതായിരുന്നു. അവിടെ മറ്റൊരാളുടെ പോത്ത് പുല്ല് മേയുന്നതിനിടയില്‍ കുഞ്ഞുട്ടിയെ ആക്രമിക്കുകയായിരുന്നു. കാലിലും നെഞ്ചിലും കുത്തേറ്റ് സാരമായി പരിക്കേറ്റ കുഞ്ഞുട്ടി തൃശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറ് മണിയോടെ മരിക്കുകയായിരുന്നു. എരുമപ്പെട്ടി പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

ADVERTISEMENT
error: Content is protected !!