സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ഷാലിജ് പി.ആര് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമെന്നാല്‍ അറിവ് നേടല്‍ മാത്രമല്ല; എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍ എന്നീ നിലകളില്‍, മാറ്റങ്ങള്‍ വരുത്താനും സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും ലോകത്തെ നല്ല സ്വാധീനം ചെലുത്താനും യുവ എഞ്ചിനീയര്‍മാര്‍ക്ക് ശക്തിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വിദ്യാ ഇന്റര്‍നാഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചീഫ് പേട്രണ്‍ പി കെ അശോകന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ സുനിത സി ഔദ്യോഗിക പ്ര ഖ്യാപനം നടത്തി.വിവിധ പഠന വകുപ്പുകളില്‍ നിന്നും യോഗ്യത നേടിയ 600 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്കു ബിരുദം സമ്മാനിച്ചു.വിവിധ പഠന വകുപ്പു മേധാവികളായ ഡോ. അഭിലാഷ പി എസ്, ഡോ റെജി സി ജോയ്, ഡോ സ്വപ്ന കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.